യെല്ലോസ്റ്റോൺ വോൾക്കാനോ : ഉറങ്ങുന്ന ഭീമന്റെ രഹസ്യങ്ങൾ

അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്, അതിന്റെ വർണ്ണാഭമായ ചൂടുനീരുറവകളും ഗീസറുകളും കൊണ്ട് ദശലക്ഷക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്. എന്നാൽ ഈ മനോഹരമായ കാഴ്ചകൾക്ക് താഴെ, ഭൂമിക്കുള്ളിൽ ഒരു ഭീമാകാരൻ ഉറങ്ങിക്കിടക്കുന്നുണ്ട് - ഒരു സൂപ്പർ വോൾക്കാനോ. ഭൂമിയുടെ ഉപരിതലത്തിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന കൂറ്റൻ മാഗ്മ ചേമ്പറാണ് ഇവിടുത്തെ പതിനായിരക്കണക്കിന് ജിയോതെർമൽ പ്രതിഭാസങ്ങൾക്ക് കാരണം. ഈ മാഗ്മ ഭൂഗർഭജലത്തെ അതിയായി ചൂടാക്കി ഉപരിതലത്തിലേക്ക് എത്തിക്കുന്നു. പാറകളിലെ രാസവസ്തുക്കളുമായി ചേർന്ന്, പ്രത്യേകിച്ച് ഹൈഡ്രജൻ സൾഫൈഡിൽ നിന്നും സൂക്ഷ്മജീവികൾ ഉത്പാദിപ്പിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ സാന്നിധ്യം കാരണം ഈ ഉറവകൾ അതീവ അപകടകാരികളായി മാറുന്നു. 2016-ൽ കാളിൻ സ്കോട്ട് എന്ന യുവാവ് കാൽവഴുതി അത്തരമൊരു നീരുറവയിൽ വീണ് ശരീരം പൂർണ്ണമായി ദ്രവിച്ചുപോയത് ഇതിന്റെ ഭീകരത വ്യക്തമാക്കുന്നു. ചൂട് നീരുറവകളിലെ മഴവിൽ നിറങ്ങൾകുള്ള കാരണം പോലും താപനിലക്കനുസരിച്ച് ജീവിക്കുന്ന പലതരം സൂക്ഷ്മജീവികളാണ്. ഈ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചാൽ, ആയിരക്കണക്കിന് കിലോമീറ്ററോളം ചാരം മൂടാനും, 'ന്യൂക്ലിയർ വിന്റർ' എന്ന പ്രതിഭാസത്തിലൂടെ ആഗോള കാലാവസ്ഥയെത്തന്നെ തകിടം മറിക്കാനും ഇതിന് കഴിയും. എന്നിരുന്നാലും, ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സമീപഭാവിയിൽ അത്തരമൊരു സ്ഫോടനത്തിനുള്ള സാധ്യത വളരെ വിരളമാണ്.
Comments ()